ആകെ പേജ്‌കാഴ്‌ചകള്‍

2013, നവംബർ 7, വ്യാഴാഴ്‌ച

മരുപ്പച്ച


പറയാനറിയാത്തൊ-
രനുഭൂതിതൻ ദിവ്യ-
പരിവേഷമെൻ മുന്നിൽ 
വെളിച്ചം വിതറുമ്പോൾ,
അറിയുന്നൂ ഞാൻ പണ്ടേ-
തേടിയ മരുപ്പച്ച
മരുഭൂവിലല്ലെന്റെ 
മാനസമതിലല്ലോ !
കാണുവാനാവാതൊട്ടും 
കേൾക്കുവാനാവാതെന്റെ
കാലുകൾ ചലിക്കുവാൻ
ബലഹീനമാകുമ്പോൾ
ഏതൊരുകരസ്പർശ-
മെന്നെ ഹാ ! തഴുകുന്നു,
ദാഹനീർ പകരുന്നു, 
കൈപിടിച്ചുയർത്തുന്നു.
ആ ദിവ്യ ചൈതന്യത്തി-
നായിരം നമോവാകം
നേരുവാൻ മാത്രം സ്നേഹ-
സമ്പന്നനാം ഞാൻ ശക്തൻ

16 അഭിപ്രായങ്ങൾ:

  1. മധുസാർ നല്ലൊരു കവിത പതിവുപോലെ
    പക്ഷെ അവസാന വാക്കുകൾ വല്ലാതെ കുഴയ്ക്കുന്നു "ഞാൻ ശക്തൻ" അതോ അത് തന്നെ ആണോ ഇതിന്റെ ഭംഗി ശക്തൻ ആണോ അശക്തൻ ആണോ എന്നുള്ള ശങ്ക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശക്തൻ എന്നു തന്നെ.
      ഉദാ: “ കമന്റിടാൻ മാത്രം ഞാൻ ശക്തൻ” എന്നു പറയുമ്പോൾ. മറ്റുള്ളതിനൊക്കെയും ഞാൻ അശക്തൻ എനാണ്‌ അർത്ഥം.
      എന്നാൽ “ കമന്റിടാൻ മാത്രം ഞാൻ അശക്തൻ” എന്നു പറഞ്ഞാലോ, മറ്റുള്ളതിനൊക്കെ ഞാൻ ശക്തൻ എന്നാണ്‌ അർത്ഥം വരിക.ഇതുപോലെ തന്നെയാണ്‌ “നമോവാകം നേരുവാൻ മാത്രം ഞാൻ ശക്തൻ” എന്നതും.

      ഇല്ലാതാക്കൂ
    2. മധുസാർ വളരെ സന്തോഷം ആ പ്രയോഗത്തിന്റെ ഭംഗി ഇരട്ടിക്കുന്നു
      പക്ഷെ പ്രാസത്തിന്റെ കണക്കു എനിക്കറിയില്ല ആ ശക്തനെ താങ്ങുവാൻ ആ മാത്രത്തിനു ഒരു ശക്തി കുറവ് എന്റെ വായനക്ക് തോന്നുന്നത് കൊണ്ട് അതിൽ ഒരു ആണി അടിച്ചു "മാത്രമാണു ഞാൻ ശക്തൻ" എന്ന് ഞാൻ സാറിന്റെ അനുവാദത്തോടെ തിരുത്തി വായിച്ചു കൊള്ളട്ടെ

      ഇല്ലാതാക്കൂ
  2. പണ്ടു കരിയിലകള്‍ക്കിടയിലൂടെ
    പച്ചയില തേടിപ്പോയ
    ഒരു മകനെ ഞാന്‍ കണ്ടിരുന്നു.....

    ഇന്നു മരുഭൂമിയിലൂടെ മരുപ്പച്ച
    തേടിപ്പോയ ഒരു അച്ഛനെയും............

    കവിത നന്നായിരിക്കുന്നു.......

    മറുപടിഇല്ലാതാക്കൂ
  3. പ്രാര്‍ത്ഥന പോലെ... മനോഹരമായ വരികള്‍

    മറുപടിഇല്ലാതാക്കൂ
  4. ആ ദിവ്യ ചൈതന്യത്തി-
    നായിരം നമോവാകം... കവിത നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. മധുവേട്ടാ കവിത നന്നായിട്ടുണ്ട് ---"നേരുവാന്‍ മാത്രം സ്നേഹ സബന്നനാം ഞാന്‍ ശക്തന്‍"എന്നതിനുപകരം നേരുവാനെന്നും സ്നേഹ സബന്നനാം ഞാന്‍ ശക്തന്‍ എന്നാക്കിയാല്‍ കുറച്ചുകൂടി കവിതയ്ക്ക് ഭംഗി ലഭിക്കില്ലേ ?ഇത് സ്വീകരിക്കണ മെന്നില്ല .ഞാന്‍ ഒരു സംശയം പ്രകടിപ്പിച്ചു എന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  6. മനസ്സില്‍ കണ്ട ആ മരുപ്പച്ച, ആ അനുഭൂതി ഞങ്ങളും അറിഞ്ഞു.
    മധു സര്‍
    പറയാന്‍ അറിയാത്ത ആ അനുഭൂതിയെ പറ്റി നന്നായി എഴുതി...

    മറുപടിഇല്ലാതാക്കൂ
  7. സാറിന്റെ മനസ്സിലുള്ള ആ ദിവ്യ ചൈതന്യത്തിനു എന്റെ ആയിരം നമോവാകം

    മറുപടിഇല്ലാതാക്കൂ
  8. Manassila divya chaithanyam ennennum oru maruppachayayi avasheshiKkatte

    മറുപടിഇല്ലാതാക്കൂ
  9. കവിത ഇഷ്ടമായി സാർ.
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  10. അഭിപ്രായം കുറിച്ച എല്ലാവർക്കും എന്റെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. അത്മാവിലെന്നും ആ മരുപച്ചയുടെ കുളിര്‍മ്മയും സമാധാനവുമല്ലേ നാം തേടുന്നത് .........ശുഭാശംസകള്‍ ................

    മറുപടിഇല്ലാതാക്കൂ
  12. ആ ദിവ്യചൈതന്യത്തിനു ആയിരം നമോവാകം ഞാനുമർപ്പിക്കുന്നു.

    വളരെ നല്ല കവിത.ചൈതന്യമുള്ള വരികൾ.

    ശുഭാശംസകൾ സർ...

    മറുപടിഇല്ലാതാക്കൂ